പത്തനംതിട്ട: നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മു സജീവിന്റെ മരണത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപ്രതിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ കേസ്. അമ്മുവിന്റെ പിതാവ് സജീവ് നല്കിയ പരാതിയില്‍ ചികിത്സ നല്കാന് വൈകിയതിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അമ്മുവിനെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അത്യാഹിത വിഭാഗത്തില്‍ ഉണ്ടായിരുന്ന ഡ്യൂട്ടി ഡോക്ടര്‍, ഓര്‍ത്തോ ഡോക്ടര്‍, ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്.
നവംബര്‍ പതിനഞ്ചിനാണ് അമ്മു സജീവന് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ആയിരുന്നു അമ്മുവിനെ ആദ്യം പ്രവേശിപ്പിച്ചത്. നില ഗുരുതമായതോടെ അമ്മുവിനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജനുവരി ഏഴിന് കോളേജ് പ്രിന്‍സിപ്പലിനെയും വൈസ് പ്രിന്‍സിപ്പലിനെയും സസ്പെന്‍ഡ് ചെയ്തിരുന്നു.