കൊച്ചി: സിനിമാ നിര്‍മ്മാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വൈസ് പ്രസിഡന്റുമായ ജി സുരേഷ് കുമാറിനെതിരായ വിവാദ ഫേസ്ബുക് പോസ്റ്റ് പിൻവലിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂർ. താരങ്ങളുടെ പ്രതിഫലം , സിനിമ സമരം തുടങ്ങിയ വിഷയങ്ങളിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നേതാവായ സുരേഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ സംഘടനയുടെ നിലപാട് വ്യക്തമാക്കിയിരുന്നു .
ഇതിന് പിന്നാലെയാണ് ആന്റണി പെരുമ്പാവൂര്‍ സുരഷ് കുമാറിനെ വിമർശിച്ച് കുറിപ്പ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്. പുതിയ ചിത്രമായ ‘എമ്പുരാന്റെ’ ബജറ്റ് സുരേഷ് കുമാര്‍ വെളിപ്പെടുത്തിയതാണ് ആന്റണിയെ പ്രകോപിപ്പിച്ചത്.ഇതിനു പിന്നാലെയാണ് വിവാദ പോസ്റ്റ് ഏഴു ദിവസത്തിനകം ഡിലീറ്റ് ചെയ്യണമെന്നും, രേഖാമൂലം സംഘടനയ്ക്ക് വിശദീകരണം നല്‍കണമെന്നും ഫിലിം ചേംബര്‍ ആന്റണി പെരുമ്പാവൂരിന് നോട്ടീസ് നല്‍കിയത്.എമ്പുരാനുമായി ബന്ധപ്പെട്ട് സുരേഷ് കുമാര്‍ നടത്തിയ പ്രസ്താവനകളും കണക്കുകളും തന്നെ വേദനിപ്പിച്ചു. അതുകൊണ്ടാണ് ഫെയ്സ്ബുക്ക് പോസ്റ്റ് ഇടേണ്ടി വന്നതെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.