പി.വി.അൻവറുമായുള്ള കോൺഗ്രസ് നേതാക്കളുടെ കൂടിക്കാഴ്ചകൾ ഉടൻ ഉണ്ടാവില്ല. പ്രതിപക്ഷ നേതാവ് അടക്കമുള്ളവരെ നേരിൽ കാണാൻ അൻവറും നീക്കം നടത്തിയിരുന്നു.പിവി അൻവർ ഇനിയും പല കാര്യങ്ങളിലും നിലപാട് വ്യക്തമാക്കണമെന്നാണ് നേതാക്കളുടെ അഭിപ്രായം. രാഹുൽ ഗാന്ധിക്കെതിരായ പരാമർശവും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ അഴിമതി ആരോപണത്തിലും തിരുത്ത് വേണമെന്നാണ് നിലപാട്.
ഇതിന് ശേഷമേ യുഡിഎഫ് പ്രവേശനം ആലോചിക്കാവൂ എന്നാണ് കോൺഗ്രസ് നേതാക്കൾ നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ലീഗ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ മയപ്പെട്ടുള്ള പ്രതികരണം, കെ. സുധാകരന്റെ പിന്തുണ ഇതെല്ലാമായപ്പോഴാണ് അന്‍വര്‍ വേഗത്തില്‍ യുഡിഎഫിലെത്തുമെന്ന പ്രചാരണം ശക്തിപ്പെട്ടത് . കൂടാതെ മലപ്പുറത്തെ പാര്‍ട്ടിയില്‍ അന്‍വറിന്റെ യുഡിഎഫ് പ്രവേശനം സൃഷ്ടിക്കാവുന്ന പ്രതിഫലനങ്ങളും കോണ്‍ഗ്രസ് വിലയിരുത്തും.