മധ്യപ്രദേശിലെ ടികാംഗഡ് ജില്ലയില്‍ പിതാവിന്റെ സംസ്ക്കാരത്തെ ചൊല്ലി മക്കൾ തമ്മിൽ തർക്കം . പിതാവിന്റെ മൃതദേഹത്തിന്റെ പാതിഭാഗം വേണമെന്ന് മൂത്തമകന് ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കം രൂക്ഷമായത്. സഹോദരങ്ങൾ തമ്മിൽ പ്രശ്നം രൂക്ഷമായതോടെ നാട്ടുകാർ വിവരം പൊലീസിനെ വിളിച്ചറിയിച്ചു. ഇളയമകന് ദേശ് രാജിനൊപ്പമായിരുന്നു 84കാരനായ ധ്യാനി സിങ് ഘോഷ് താമസിച്ചിരുന്നത്.
ഏറെ നാളായി രോഗബാധിതനായിരുന്നു ഇയാൾ . ധ്യാനി സിങ് മരിച്ചതോടെ ഗ്രാമത്തിന് പുറത്തുതാസിച്ചിരുന്ന മൂത്തമകന് കിഷനെ വിവരം അറിയിച്ചു. പിതാവിനെ സ്വന്തം സ്ഥലത്ത് തന്നെ സംസ്കരിക്കണമെന്നത് ആഗ്രഹമാണെന്ന് ഇളയമകൻ പറഞ്ഞതോടെയാണ് തുടർന്നാണ് പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. പിന്നീട് ഈ തര്‍ക്കം രൂക്ഷമായി.ഇതിനിടെ, മദ്യലഹരിയിലായിരുന്ന കിഷന് പിതാവിന്റെ മൃതദേഹം രണ്ടായി വിഭജിച്ച സംസ്കാരത്തിന് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടു. ഒടുവില്‍ പൊലീസ് ഇടപെട്ട് പ്രശ്നം പരിഹരിക്കുകയും ഇളയ മകന്റെ വീട്ടില്‍ തന്നെ മൃതദേഹം സംസ്കരിക്കുകയുമായിരുന്നു