ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായി ഇന്നും തെരച്ചില്‍ തുടരുന്നു.നദിയിലെ തെരച്ചിലിനായി 2 ബൂം ക്രെയിനുകള്‍ അങ്കോലയില്‍ എത്തിച്ചു.ബൂം ക്രെയിനുപയോഗിച്ച് 60 അടി വരെ ആഴത്തില്‍ തെരച്ചില്‍ നടത്താനാകും.11 മണിയോടെ ബൂം ക്രെയിനുകള്‍ പതിനൊന്നരയോടെ ഷിരൂരിലെ ദൗത്യസ്ഥലത്ത് എത്തിക്കും.നിലവില്‍ നടക്കുന്ന തിരച്ചിലില്‍ പൂര്‍ണ്ണ തൃപ്തരെന്ന് അര്‍ജുന്റെ ബന്ധുക്കള്‍ അറിയിച്ചു.