കുർബാനക്കിടെ വൈദികനെ ആക്രമിച്ചതായി പരാതി. തലയോലപ്പറമ്പ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയിലെ കുർബാനക്കിടെയാണ് വൈദികന് നേരെ ആക്രമണം ഉണ്ടായത്. കുർബാനയ്ക്കിടെ വിമത വിഭാഗത്തിൽ പെട്ട ആളുകളാണ് ആക്രമണം നടത്തിയതെന്ന് വൈദികൻ ആരോപിക്കുന്നു.
ഫാ. ജോൺ തോട്ടുപുറത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. മൈക്കും ബലിവസ്തുക്കളും ആക്രമികൾ തട്ടിത്തെറിപ്പിച്ചു. സംഘർഷത്തിനിടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കുന്ന പള്ളിയിലാണ് സംഘർഷം ഉണ്ടായത്.