ബംഗളൂരു: ട്രക്കില്‍ കൊണ്ടുപോകുകയായിരുന്ന മെട്രോ തൂണ് വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ബംഗളുരു സ്വദേശി കാസിം സാഹബാണ് മരിച്ചത്. നീളമുളള തൂണ് കയറ്റിവന്ന ട്രക്ക് ചരിഞ്ഞാതാണ് അപകടത്തിന് കാരണം. ട്രക്ക് റോഡിന്റെ വളവിലൂടെ പോകുമ്പോള്‍ ചരിഞ്ഞ് വീണ മെട്രോ തൂണിന് അടിയില്‍ ഓട്ടോറിക്ഷ പെടുകയായിരുന്നു. കൊഗിലു ക്രോസിന് സമീപമാണ് അപകടമുണ്ടായത്.
ബംഗളുരു വിമാനത്താവളത്തിലേക്കുളള മെട്രോയുടെ നിര്‍മ്മാണത്തിനായി കൊണ്ടുവന്ന സിമന്റ് തൂണുകള്‍ കയറ്റി വന്ന ട്രക്കാണ് അപകടത്തില്‍ പെട്ടത്.