ന്യൂഡൽഹി :സാമ്പത്തികത്തട്ടിപ്പ് കേസിൽ ബെല്‍ജിയത്തില്‍ അറസ്റ്റിലായ ഇന്ത്യന്‍ രത്നവ്യാപാരി മെഹുല്‍ ചോക്സിയെ ഇന്ത്യയിലെത്തിക്കാൻ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. ഇ ഡി , എസ്ഐ ബി ഐ, വിദേശ കാര്യ ഓഫീസർ എന്നിവർ ചേർന്ന സംഘമാകും ഇതിനായി ബെൽജിയത്തിലേക്ക് പുറപ്പെടുന്നത് .നിയമനടപടികൾ വേഗത്തിൽ ആകുന്നതിനായാണ് ഈ സംഘത്തെ ബെൽജിയത്തിലേക്ക് അയക്കുന്നത്. അതേസമയം ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് ചോക്സിയും നിയമ നടപടികൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട് .
ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ ആവശ്യപ്രകാരം ഏപ്രില്‍ 12-നാണ് ബെല്‍ജിയം പോലീസ് ചോക്സിയെ അറസ്റ്റ് ചെയ്തത് , അതേസമയം ചോക്സിക്കിയുടെ അറസ്റ്റിന് പിന്നാലെ ജാമ്യം തേടിയുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് കഴിഞ്ഞ ദിവസം ഇയാളുടെ അഭിഭാഷകന് പറഞ്ഞിരുന്നു. അർബുദത്തിന് ചികിത്സ നടത്തുകയാണെനന്നും , അതിനാൽ യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടുകളും ഉന്നയിച്ചാണ് ചോക്സി ജാമ്യത്തിനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. 2018-ലും 2021-ലുമായി മുംബൈ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടുകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയിരിക്കുന്നത്.