കൊച്ചി: എറണാകുളത്ത് അഭിഭാഷകരും,വിദ്യാർഥികളും തമ്മിൽ സംഘർഷം. ജില്ലാ കോടതിയിലെ ബാർ അസോസിയേഷൻ ആഘോഷത്തിനിടെയാണ് സംഘർഷം ഉണ്ടായത്. മഹാരാജാസിലെയും ലോ കോളജിലെയും എട്ട് എസ്എഫ്ഐ വിദ്യാർഥികൾക്ക് പരുക്കേറ്റു.
മഹാരാജാസ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അടക്കമുള്ളവർക്കാണ് പരുക്കേറ്റത്. സ്ഥലത്ത് വൻ പൊലീസ് സന്നഹമാണ്. വിദ്യാർത്ഥികൾ അനാവശ്യമായി പ്രകോപനം ഉണ്ടാക്കിയെന്ന് അഭിഭാഷകർ ആരോപിച്ചു. പ്രശ്നം തുടങ്ങിയത് അഭിഭാഷകർ എന്ന് വിദ്യാർത്ഥികളും ആരോപിച്ചു. പരുക്കേറ്റവർ മെഡിക്കൽ ട്രസ്റ്റിലും, ജനറൽ ആശുപത്രിയിയിലുമായി പ്രവേശിപ്പിച്ചു.