നാല് ദിവസങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപയുടെ ഇടിവാണ് ഇന്ന് ഉണ്ടായത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 53,640 രൂപയാണ്. ഒരു മാസത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നിലയാണ് ഇന്നലെ വ്യാപാരം നടന്നത്. വിപണിയില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6705 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5560 രൂപയാണ്. വെള്ളിയുടെ വില ഇന്നലെ ഉയര്‍ന്നിരുന്നു. ഒരു രൂപയാണ് വര്‍ധിച്ചത്. ഇന്ന് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 90 രൂപയാണ്.