കൊച്ചി:കൊച്ചി നഗരത്തിൽ കച്ചവടത്തിനായി ലഹരി മരുന്നുകൾ കൊണ്ടുവരുന്നതായി ഡാൻസാഫിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നായി ലഹരിമരുന്നുകൾ ഡാൻസാഫ് പിടികൂടി .19.96 gm MDMA യുമായി പെരുമ്പാവൂർ മുടിക്കൽ മുചേത് വീട്ടിൽ അജ്മൽ (35) എന്നയാളെയാണ് പിടികൂടിയത്.ഇയാൾക്കെതിരെ മുമ്പും കേസുകളെടുത്തിട്ടുണ്ട്. 14.08.24 തീയതി തൃക്കാക്കര നോർത്ത് വില്ലേജ് സ്വകാര്യ ഹോട്ടലിൽ റൂമെടുത്ത് MDMA കച്ചവടത്തിനായി വന്ന ഇയാളെ ബഹുമാനപ്പെട്ട എറണാകുളം കൊച്ചി സിറ്റി DCP (L/O) K S സുദർശൻ IPS ന്റെ നിർദ്ദേശാനുസരണം എറണാകുളം narcotic സെൽ ACP K A അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും കളമശ്ശേരി പോലീസും നടത്തിയ പരിശോധനയിലാണ് പ്രതിയിൽ നിന്നും അനധികൃതമായി സൂക്ഷിച്ച 19.96 gm MDMA കണ്ടെടുത്തത്. പാലാരിവട്ടം കസ്റ്റംസ് കോളനി റോഡിന് സമീപത്ത് നിന്നും തമ്മനത്ത് വാടകയ്ക്ക് താമസിക്കുന്ന വെസ്റ്റ് ബംഗാൾ സ്വദേശിയായ ബിജയ് താപ (28) എന്നയാളെ 8.7 gm ബ്രൗൺ ഷുഗറും 440 gm കഞ്ചാവുമായി ഡാൻസ് ടീമും പാലാരിവട്ടം പോലീസും ചേർന്നു പിടികൂടിയത്. വാടക വീട്ടിൽ നിന്ന് പണവും പൊലീസ് കണ്ടെടുത്തു.ഇത് കോടതിയിൽ ഹാജറാക്കി.