കോതമംഗലം: കുട്ടമ്പുഴയില്‍ ആനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചതിനെ തുടര്‍ന്ന് ഇന്ന് ഹര്‍ത്താല്‍. യുഡിഎഫാണ് കോതമംഗലത്തും കുട്ടമ്പുഴയിലും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 10 മണിക്ക് ഡിഎഫ്ഒയുടെ ഓഫീസിലേക്ക് ജനകീയ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും യുഡിഎഫ് അറിയിച്ചിട്ടുണ്ട്. കോടിയാട്ട് വര്‍ഗീസിന്റെ മകന് എല്‍ദോസിനാണ് കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ ജീവന് നഷ്ടപ്പെട്ടിരുന്നത്.ഇതേതുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്ന പ്രതിഷേധം ഏഴ് മണിക്കൂര്‍ പിന്നിട്ടതിന് ശേഷമാണ് അവസാനിച്ചത്. എല്‍ദോസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യത്തിലടക്കം ജില്ലാ കളക്ടര്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. അടിയനന്തിര സഹായമായി പത്ത് ലക്ഷം രൂപ നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയച്ചത്. ഇതില്‍ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് പ്രതിഷേധ സ്ഥലത്ത് വെച്ച് തന്നെ കുടുംബത്തിന് കൈമാറി. ഇതോടെയാണ് നാട്ടുകാര്‍ താത്കാലികമായി പ്രതിഷേധം അവസാനിപ്പിച്ചത്.