മലയാള സിനിമ ചരിത്രത്തിൽ പുതുചരിത്രം കുറിച്ച ഒരു ചിത്രം എന്നതിനോടൊപ്പം തന്നെ ഏറെ വിവാദങ്ങളും സൃഷ്ട്ടിച്ച ചിത്രമായിരുന്നു എംമ്പുരാൻ. മലയാളത്തില്‍ ആദ്യമായി 250 കോടി ക്ലബിലെത്തുന്ന ചിത്രമെന്ന റെക്കോർഡാണ് എംമ്പുരാൻ നേടിയിരിക്കുന്നത് . ഈ നേട്ടത്തിന്റെ സന്തോഷത്തിൽ ആന്റണി പെരുമ്പാവൂർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ചർച്ച ചെയ്യുന്നത്. ചിത്രത്തിന്റെ സംവിധായകനായ പ്രിത്വിരാജിനും , മോഹൻലാലിനൊപ്പമുള്ള പോസ്റ്റിന് പിന്നാലെ മുരളി ഗോപിക്കൊപ്പമുള്ള ചിത്രമാണ് ആന്റണി പങ്കുവെച്ചിരിക്കുന്നത് .
‘സ്നേഹപൂർവ്വം’ എന്നാണ് ഈ പോസ്റ്റിന് ആന്റണിയുടെ ക്യാപ്ഷൻ. ‘എല്ലാം ഓക്കെ അല്ലേ അണ്ണാ’ എന്ന ക്യാപ്ഷനോടെയായിരുന്നു ആന്റണി പൃഥ്വിരാജിനോടൊപ്പമുള്ള പോസ്റ്റ് പങ്കുവെച്ചത്. ‘എന്നും ഇപ്പോഴും’ എന്ന കാപ്ഷ്യനോടെയായിരുന്നു മോഹൻലാലിനൊപ്പമുള്ള ചിത്രവും ആന്റണി പോസ്റ്റ് ചെയ്തത് . മോഹൻലാലാലിന്റെയും പ്രിത്വിരാജിന്റെ ചിത്രം പോലെ തന്നെ ആന്റണി പെരുമ്പാവൂരും മുരളിഗോപിയും ഒന്നിച്ചെത്തിയ ചിത്രവും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് .