ഹരിയാന തിരഞ്ഞെടുപ്പില്‍ ഇവിഎം ക്രമക്കേട് നടന്നെന്ന കോണ്‍ഗ്രസിന്റെ ആരോപണം തള്ളി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍. ഇവിഎമ്മില്‍ ക്രമക്കേട് നടക്കില്ല. 100% സുരക്ഷിതമാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ എന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു. വോട്ടിംഗ് മെഷീനുകളില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ആരോപണമുന്നയിക്കുമ്പോള്‍ ജനങ്ങള്‍ മറുപടി നല്‍കുന്നത് വോട്ടിങ്ങില്‍ പങ്കെടുത്ത് കൊണ്ടാണെന്നും രാജീവ് കുമാര്‍ പറഞ്ഞു.
ഇവിഎം ക്രമക്കേട് ആരോപണത്തില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞിട്ടും ഇവിഎമ്മില്‍ 99 ശതമാനം ചാര്‍ജ് എങ്ങനെ വന്നുവെന്ന പ്രധാനമായ ആരോപണമാണ് ഉന്നയിച്ചത്. പരാതിയില്‍ നടപടി ഉണ്ടായില്ലെങ്കില്‍ നിയമനടപടിയിലേക്ക് നീങ്ങുമെന്നും കോണ്‍ഗ്രസ് അറിയിച്ചിരുന്നു. മൂന്ന് ജില്ലകളിലെ വോട്ടിങ് മെഷീനില്‍ ക്രമക്കേടെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്.