നിലമ്പൂര്‍:മലപ്പുറത്ത് ഈഴവര്‍ക്ക് കടുത്ത അവഗണനയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. നിലമ്പൂര്‍ ചുങ്കത്തറയില്‍ നടന്ന എസ്.എന്‍.ഡി.പി സമ്മേളനത്തിലാണ് വെള്ളാപ്പിള്ളിയുടെ വിവാദപരാമര്‍ശം.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി ഇത്രനാളായിട്ട് സ്വാതന്ത്ര്യത്തിന്റെ ഗുണഫലങ്ങളുടെ ഒരംശം പോലും പിന്നോക്ക വിഭാഗങ്ങള്‍ക്ക് മലപ്പുറത്ത് ലഭിച്ചിട്ടുണ്ടോ? മലപ്പുറത്ത് ഈഴവര്‍ക്ക് തൊഴിലുറപ്പ് മാത്രമേയുള്ളൂ. അല്ലാതെ ഒരു കോളേജോ പള്ളിക്കൂടമോ ഉണ്ടോ? വോട്ടുകുത്തിയന്ത്രങ്ങളാണ് മലപ്പുറത്തെ പിന്നാക്ക വിഭാഗം. എല്ലാവര്ക്കും വോട്ട് കൊടുക്കാന്‍ മാത്രം വിധിക്കപ്പെട്ടവരാണ്.സംഘടിച്ച് വോട്ടുബാങ്കായി നിന്നിരുന്നെങ്കില്‍ നമുക്കും ഇതെല്ലാം നേടാനായേനെയെന്നും അദ്ദേഹം പറഞ്ഞു