തന്റെ പേരില്‍ വ്യാജ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിപ്പിപ്പിച്ചതിനെതിരെ പരാതി നല്കി നടിയും ബിഗ്ബോസ് താരവുമായ ഓവിയ. കഴിഞ്ഞ ദിവസമായിരുന്നു നടിയുടെ പേരില്‍ എക്സ് പ്ലാറ്റ്ഫോമിലൂടെ വീഡിയോ പ്രചരിച്ചത്. ‘ഓവിയ ലീക്ക്ഡ്’ എന്ന ഹാഷ്ടാഗിലായിരുന്നു വീഡിയോ പ്രചരിച്ചത്. കുറ്റക്കാര്‍ക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടി ചെന്നൈ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.
ഓവിയയുടെ വ്യാജ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്തോടെ നടിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിരവധിപ്പേര്‍ മോശം കമന്റുകളുമായെത്തിയിരുന്നു. എന്നാല്‍ പരിഹാസ കമന്റുകള്‍ക്ക് നടി വ്യക്തമായ മറുപടിയും നല്‍കിയിരുന്നു.
വീഡിയോ പുറത്തിറങ്ങി എന്ന് കേട്ടല്ലോ, വീഡിയോ കണ്ടു എന്നിങ്ങനെ കമന്റുകള്‍ വന്നപ്പോള്‍ ‘എന്ജോയ്’ എന്നായിരുന്നു ഓവിയയുടെ മറുപടി. ദൈര്‍ഘ്യം കുറഞ്ഞു പോയി എന്ന കമന്റിന് ‘അടുത്ത തവണ ശ്രദ്ധിക്കാം ബ്രോ’ എന്നും നടി തിരിച്ചടിച്ചു.