കോഴിക്കോട്: കോഴിക്കോട് പറമ്പിൽ കടവ് പാലത്ത് എ ടിഎം കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിച്ച ഒരാൾ പിടിയിൽ. മലപ്പുറം സ്വദേശി വിജേഷ് ആണ് ചേവായൂർ പൊലീസിന്റെ കസ്റ്റഡിയിലായത്. രാത്രി പട്രോളിംഗ് നടത്തിയ പൊലീസ് എ ടി എം കൗണ്ടറിനുള്ളിൽ നിന്നും മോഷ്ടാവിനെ പിടികൂടുകയായിരുന്നു.
സാമ്പത്തിക ബാധ്യത തീർക്കാനാണ് പോളിടെക്നിക് ബിരുദധാരികൂടിയായ ഇയാൾ മോഷണം നടത്താൻ ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. ചെറിയ ഗ്യാസ് സിസ്റ്റർ അടക്കമുള്ളവ പൊലീസ് ഇയാളിൽ നിന്നും കണ്ടെത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.