രാജ്യത്ത് ആദ്യമായി ഹ്യൂമൻ മെറ്റാ ന്യൂമോ വൈറസ്ബാധ സ്ഥിരീകരിച്ചു. ബെംഗളുരുവിൽ എട്ടുമാസം പ്രായമുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. ബെംഗളൂരു ബാപ്റ്റിസ്റ്റ് ആശുപത്രയിലാണ് കേസ് റിപ്പോര്‍ട്ട് ചെയ്തത്.
കുട്ടി എവിടെയും യാത്ര ചെയ്തിട്ടില്ലെന്നാണ് നിലവിൽ ലഭിച്ചിരിക്കുന്ന വിവരം. ചൈനയിൽ വ്യാപകമായ എച്ച്എംപിവി വൈറസിന്റെ അതേ വർഗത്തിൽപ്പെട്ട വൈറസ് ആണോ ഇതെന്ന് ഇത് വരെ വ്യക്തമായിട്ടില്ല.