ഉദുമ മുന്‍ എംഎല്‍എയും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ പി കുഞ്ഞികണ്ണന്‍ (75) അന്തരിച്ചു. അപകടത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കവെയാണ് അന്ത്യം. അപകടത്തില്‍ വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിക്കണ്ണന് കണ്ണൂരില്‍ ചികിത്സയിലായിരുന്നു.
രണ്ടു ദിവസം മുന്നേയാണ് ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയത്. കാസര്‍കോട് ജില്ലാ രൂപീകരണത്തിന് ശേഷം ആദ്യത്തെ ഡിസിസി പ്രസിഡന്റായിരുന്നു കുഞ്ഞിക്കണ്ണന്.
സെപ്റ്റംബര്‍ ഏഴാം തീയതിയാണ് കുഞ്ഞിക്കണ്ണന് സഞ്ചരിച്ചിരുന്ന വാഹനം കണ്ണൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. 1987 ലാണ് നിയമസഭയില്‍ ഉദുമ മണ്ഡലത്തെ പ്രതിനിധീകരിച്ചത് കുഞ്ഞിക്കണ്ണന് മത്സരിച്ചത്.
കെ കരുണാകരന് ഡിഐസി രൂപീകരിച്ചപ്പോള്‍ കുഞ്ഞിക്കണ്ണനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കേരഫെഡ് ചെയര്‍മാനായും കുഞ്ഞിക്കണ്ണന് പ്രവര്‍ത്തിച്ചിട്ടുണ്ട്.