ഫുജൈറ: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഫുജൈറയില്‍നിന്നും കണ്ണൂരിലേക്കും മുംബൈയിലേക്കുമുള്ള വിമാനസര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. 8899 രൂപ മുതലാണ് ടിക്കറ്റ് നിരക്കെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. എക്സ് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.ആകര്‍ഷക നിരക്കിന് പുറമെ ദുബായ്, ഷാര്‍ജ, അജ്മാന് എന്നിവിടങ്ങളില്‍നിന്നു ഫുജൈറയിലേക്ക് സൗജന്യ ബസ് സൗകര്യവുമുണ്ടാകുമെന്ന്് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.
ഇതോടൊപ്പം ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് ഡ്യൂട്ടി ഫ്രീ ഉത്പന്നങ്ങളില്‍ നിരക്കിളവും ലഭിക്കും. ഇന്‍ഡിഗോയുടെ യുഎഇയിലെ അഞ്ചാമത്തേതും അന്താരാഷ്ട്രതലത്തില്‍ 41-ാമത്തെയും സെക്ടറാണ് ഫുജൈറ. പുതിയ സര്‍വീസ് ആരംഭിക്കുന്നതോടെ ഫുജൈറയിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ എത്തിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.