കൊച്ചി: ഓംപ്രകാശ് പ്രതിയായ ലഹരി ഇടപാട് കേസില്‍ ശ്രീനാഥ് ഭാസിക്കെതിരെ കൂടുതല്‍ അന്വേഷണം. കേസുമായി ബന്ധപ്പെട്ട്
അറസ്റ്റിലായ ഗുണ്ടാ നേതാവ് ബിനു ജോസഫുമായി ശ്രീനാഥ് ഭാസിക്ക് സാമ്പത്തിക ഇടപാടുകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. പൊലീസ് ചോദ്യചെയ്യലില്‍ ശ്രീനാഥ് ഭാസിയുടെ മൊഴിയിലെ വൈരുദ്ധ്യവും പൊലീസ് പരിശോധിക്കും.
കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ അറസ്റ്റിന് പിന്നാലെയാണ് ലഹരിക്കേസില്‍ അന്വേഷണം ശ്രീനാഥ് ഭാസിയിലേക്കും പ്രയാഗയിലേക്കും നീണ്ടത്. ഇരുവരെയും ചോദ്യംചെയ്യലിനായി പൊലീസ് നോട്ടീസ് അയച്ചിരുന്നു. ചോദ്യംചെയ്യലില്‍ പ്രയാഗയുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിരിക്കുകയാണ്. സുഹ്യത്തുകളെ കാണാനാണ് ഹോട്ടലില്‍ എത്തിയതെന്നും ഓം പ്രകാശിനെ അറിയില്ലെന്നുമാണ് പ്രയാഗ മൊഴി നല്‍കിയത്.