കോഴിക്കോട് : സ്വർണവില വീണ്ടും കുതിപ്പിലേയ്ക്ക്. വിപണിയിൽ വീണ്ടും വിലക്കയറ്റം.ഇന്നലെ 960 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് 200 രൂപ കൂടി. ഒരു പവന് സ്വര്‍ണത്തിന് വില 56,840 രൂപയായി.
ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 7105 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം വീണ്ടും ഉയരുന്ന വില കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് 1800 രൂപ ഇടിഞ്ഞിരുന്നു. തുടര്‍ന്നാണ് ഇന്ന് വിലകൂടിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.