തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു.തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില കുറയുന്നത്.വിപണിയില്‍ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6815 രൂപയാണ് വില.ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5660 രൂപയാണ്.വെള്ളിയുടെ വിലയും കുറഞ്ഞു.ഒരു രൂപ കുറഞ്ഞ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 97 രൂപയായി.
സര്‍വ്വകാല റെക്കോര്‍ഡിലെത്തിയ സ്വര്‍ണവില ഇന്നലെ ഇടിയുകയായിരുന്നു.പവന് ഇന്ന് 360 രൂപ കുറഞ്ഞു. ഇന്നലെ 120 രൂപ കുറഞ്ഞിരുന്നു. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണിവില 54520 രൂപയാണ്.രണ്ട് ദിവസംകൊണ്ട് 480 രൂപയാണ് കുറഞ്ഞത്. ബുധനാഴ്ച സ്വര്‍ണവില ഒറ്റയടിക്ക് 720 രൂപ വര്‍ധിച്ച് 55,000 ത്തിലേക്ക് എത്തിയിരുന്നു. നിക്ഷേപകര്‍ ഉയര്‍ന്ന വിലയില്‍ ലാഭം എടുത്തതോടെ വില ഇടിയുകയായിരുന്നു. ഒപ്പം യുഎസ് ഡോളര്‍ ശക്തി പ്രാപിച്ചതും സ്വര്‍ണ വില കുറയുന്നതിന് കാരണമായി.