സംസ്ഥാനത്ത് സ്വര്‍ണവില പവന് 56,000 രൂപയിലും ഗ്രാമിന് 7,000 രൂപയിലും എത്തി. 60 രൂപ വര്‍ധിച്ച് 56,000 രൂപയിലാണ് പവന് വ്യാപാരം നടത്തുന്നത്. ഗ്രാമിന് 20 രൂപ ഉയര്‍ന്നാണ് ഇന്ന് വില 7,000 രൂപയായത്. ഈ മാസം ആദ്യം പവന് 53,360 രൂപയും ഗ്രാമിന് 6,670 രൂപയുമായിരുന്നു വില.
തുടര്‍ന്ന് ഇതുവരെ പവന് 2,640 രൂപയും ഗ്രാമിന് 330 രൂപയും കൂടി. ഇതില്‍ പവന് 1,400 രൂപയും കൂടിയത് കഴിഞ്ഞ 5 ദിവസത്തിനിടെ ഗ്രാമിന് 5 ദിവസംകൊണ്ട് 175 രൂപയും ഉയര്‍ന്നു.
ചില ജ്വല്ലറികള്‍ ഓഫറിന്റെ ഭാഗമായി പണിക്കൂലി വാങ്ങാറില്ല. ചിലര്‍ പണിക്കൂലിയില്‍ വന്‍തോതില്‍ ഡിസ്കൗണ്ടും നല്‍കാറുണ്ട്. മിനിമം 5% പണിക്കൂലിക്കാണ് ഇന്ന് നിങ്ങള്‍ സ്വര്‍ണാഭരണം വാങ്ങുന്നതെങ്കില്‍ പവന് 60,618 രൂപ കൊടുക്കണം.
ഗ്രാമിന് 7,577 രൂപയും. വിവാഹം പോലെയുള്ള വിശേഷ ആവശ്യങ്ങള്‍ക്കായി വലിയതോതില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് കനത്ത അടിയാണ് സ്വര്‍ണവില വര്‍ധന. സ്വര്‍ണാഭരണത്തിന് 3% ജിഎസ്ടിയുണ്ട്. പുറമേ ഹോള്‍മാര്‍ക്ക് ഫീസും ജ്വല്ലറികള്‍ ഈടാക്കും.