കോട്ടയം:എരുമേലിയില്‍ വീടിനു തീപിടിച്ച് വീട്ടമ്മ മരിച്ചു. മൂന്നുപേര്‍ക്കു ഗുരുതരപരുക്ക്. കനകപ്പലം ശ്രീനിപുരം കോളനിക്കു സമീപം പുത്തന്‍പുരക്കല്‍ വീട്ടില്‍ സീതമ്മ(50) ആണ് മരിച്ചത്. തീപിടിത്തത്തില്‍ ഭര്‍ത്താവ് സത്യപാലന്(53), മകള്‍ അഞ്ജലി (26), മകന് ഉണ്ണിക്കുട്ടന്(22) എന്നിവര്‍ക്ക് പരുക്കേറ്റു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
ഇന്നു രാവിലെ ഒരു യുവാവ് സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലെത്തി മകള്‍ അഞ്ജലിയെ വിവാഹം കഴിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയിരുന്നു. ഇവര്‍ പോയതിനു പിന്നാലെ ഇതു സംബന്ധിച്ച് വീട്ടില്‍ തര്‍ക്കമുണ്ടായി. പിന്നാലെ വീട്ടിനുള്ളില്‍ തീ പടരുകയായിരുന്നു. തീ പടര്‍ന്നത് എങ്ങനെയെന്നു വ്യക്തമല്ല. വീട്ടില്‍ വച്ച് ആരെങ്കിലും ആത്മഹത്യാശ്രമം നടത്തിയതാണോ എന്നും സംശയമുണ്ട്. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.