തിരുവന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂര്‍, ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ കേരളാ തീരത്ത് മല്‍സ്യബന്ധത്തിന് വിലക്ക് ഉണ്ട്. തമിഴ്നാടിനു മുകളിലെ ചക്രവാത ചുഴി ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.
അടുത്ത നാല് ദിവസത്തിനുള്ളില്‍ രാജ്യത്ത് നിന്ന് കാലവര്‍ഷം പൂര്‍ണ്ണമായും വിടവാങ്ങാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. തെക്കേ ഇന്ത്യയില്‍ തുലാവര്‍ഷം ആരംഭിക്കാനാണ് സാധ്യയുണ്ട്. ഉയര്‍ന്ന തിരമാലകള്‍ക്കും, കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് മല്‍സ്യബന്ധത്തിന് വിലക്കേര്‍പ്പെടുത്തിയത്.