എറണാകുളം : എംമ്പുരാനെതിരായ ഹർജിയിൽ വിമർശനവുമായി ഹൈക്കോടതി. ഹർജി നൽകിയത് പ്രശസ്തിക്ക് വേണ്ടിയോ എന്നും ഹർജിക്കാരന്റെ ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. അതേസമയം എംപുരാന്റെ പ്രദർശനം തടയണമെന്ന ഇടക്കാല ആവശ്യം കോടതി തള്ളി . കൂടാതെ ഹർജിയിൽ സെൻസർ ബോർഡിനും ഹൈക്കോടതി നോട്ടീസ് നൽകി.
അതേസമയം ചിത്രത്തിനെതിരെ ഹർജി സമർപ്പിച്ച തൃശൂര്‍ ബിജെപി ജില്ലാ കമ്മിറ്റി അംഗം വിജേഷിനെ പാർട്ടി പ്രർഥമിക അംഗ്വത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ബിജെപി സംസ്ഥാനാധ്യക്ഷൻ പാര്‍ട്ടി നിലപാട് കൃത്യമായി വിശദീകരിച്ചതാണെന്നും ഇതിന് വിരുദ്ധമായ പ്രവൃത്തിയാണ് ജില്ലാ കമ്മിറ്റി അംഗത്തില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് അച്ചടക്ക നടപടി. ചിത്രത്തിന്റെ പ്രദർശനം തടയണമെന്നായിരുന്നു ഇയാളുടെ ആവശ്യം.