ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ല, മറിച്ച് രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ ഒരു ഔദ്യോഗിക ഭാഷ മാത്രമാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആർ അശ്വിൻ.
ചെന്നൈയിലെ ഒരു എൻജിനീയറിങ് കോളജിൽ നടന്ന പരിപാടിക്കിടെയാണ് അശ്വിന്റെ പരാമർശം. വേദിയിൽവച്ച് ഹിന്ദി, ഇംഗ്ലിഷ്, തമിഴ് ഭാഷകൾ സംസാരിക്കാൻ അറിയാമോയെന്ന് അശ്വിൻ വിദ്യാർഥികളോട് ചോദിച്ചായിരുന്നു അശ്വിന്റെ ഈ പരാമർശം.
അശ്വിന്റെ പ്രതികരണത്തെ വലിയ കയ്യടികളോടെ വിദ്യാർഥികൾ സ്വീകരിച്ചു. എന്നാൽ പരാമർശത്തിൽ താരത്തിനെതിരെ ബിജെപി രംഗത്തെത്തി. അശ്വിൻ ഭാഷാ വിവാദത്തിൽ ഇടപെടാതിരിക്കുന്നതാണു നല്ലതെന്ന് ബിജെപി നേതാക്കൾ മുന്നറിയിപ്പ് നൽകി.