സൂര്യ നായകനായി ശിവ സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് കങ്കുവ. വിമർശനങ്ങൾ ഏറ്റുവാങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്ന ശിവ പ്രശസ്ത നടൻ ബാലയുടെ സഹോദരനാണ്. കങ്കുവ നല്ലൊരു ചിത്രമാണെന്നും ചരിത്ര സിനിമയാണെന്നും ബാല അവകാശപ്പെട്ടു.
സിനിമ തുടങ്ങി 15 മിനിറ്റ് കഴിഞ്ഞപ്പോൾ താൻ പേടിച്ചു പോയെന്നും ഉഷാറില്ലാത്ത പോലെ തോന്നിയെന്നും ബാല പറഞ്ഞു. ആദ്യമൊന്നും മനസിലായില്ലെങ്കിലും ഫ്ലാഷ്ബാക്കിലേക്ക് പോയപ്പോഴാണ് ഇത്രയും വലിയ സംഭവമാണെന്ന് മനസിലായത്. രണ്ടാം പകുതിയിലെ ചില സീനുകൾ കണ്ട് അറിയാതെ കയ്യടിച്ചു പോയെന്നും താരം പറഞ്ഞു.
ശാരീരിക പ്രശ്നങ്ങൾ മൂലം തനിക്ക് കങ്കുവയിൽ അഭിനയിക്കാൻ കഴിയാതെ പോയെന്നും അടുത്ത ഭാഗത്തിൽ തീർച്ചയായും ഒരു വേഷം ചെയ്യുമെന്നും ബാല പറഞ്ഞു. ഒപ്പം നടൻ സൂര്യക്കും കാർത്തിക്കും ഒപ്പം എടുത്ത ബാല്യകാല ചിത്രവും ബാല പങ്കുവെച്ചു.