പുരുഷ, വനിതാ ട്വന്റി20 ലോകകപ്പ് വിജയികള്‍ക്കുള്ള സമ്മാനത്തുക തുല്യമാക്കി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. പുതിയ പരിഷ്കാരം അനുസരിച്ച് ജേതാക്കള്‍ക്ക് 19.5 കോടി രൂപ പ്രതിഫലമായി ലഭിക്കും. തുല്യത ഉറപ്പ് വരുത്തുന്ന ഈ ചരിത്ര നീക്കം അടുത്ത മാസം തുടങ്ങുന്ന വനിതാ ലോകകപ്പ് മുതല്‍ ഇതു പ്രാബല്യത്തില്‍ വരും. 2030ലാണ് തുല്യ സമ്മാനത്തുക നടപ്പാക്കാന്‍ ഐസിസി തീരുമാനിച്ചിരുന്നത്. എന്നാല്‍ പുതിയ പരിഷ്കാരം നേരത്തേ നടപ്പാക്കാന്‍ നിശ്ചയിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ ഐസിസി വാര്‍ഷിക സമ്മേളനത്തിലാണ് സമ്മാനത്തുക തുല്യമാക്കാനുള്ള നിര്‍ണായക തീരുമാനമെടുത്തത്. ലോകകപ്പുകളില്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് തുല്യ സമ്മാനത്തുക നല്കുന്ന ഏക കായിക ഇനമാണ് ക്രിക്കറ്റ്. വനിതാ ക്രിക്കറ്റിന്റെ വളര്‍ച്ച കൂടുതല്‍ വേഗത്തിലാക്കുക ലക്ഷ്യമിട്ടാണ് ഐസിസി ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. ഒക്ടോബര്‍ മൂന്നിനാണ് ഈ വര്‍ഷത്തെ വനിതാ ട്വന്റി20 ലോകകപ്പിന് തുടക്കമാകുന്നത്. ഷാര്‍ജ സ്റ്റേഡിയത്തില്‍ സ്കോട്ലന്ഡും ബംഗ്ലദേശും തമ്മിലാണ് ആദ്യ പോരാട്ടം.
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.