ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫോറിന് സര്‍വീസസ് (ഐ.എഫ്.എസ്.) ഉദ്യോഗസ്ഥന് കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി ആത്മഹത്യചെയ്തു. ജിതേന്ദ്ര റാവത്ത് എന്ന ഉദ്യോഗസ്ഥനാണ് രാവിലെ ആറുമണിയോടെ കെട്ടിടത്തിന്റെ നാലാമത്തെ നിലയില്‍നിന്ന് ചാടി ജീവനൊടുക്കിയത്. ഡല്‍ഹി ചാണക്യപുരിയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.
എന്നാൽ ജിതേന്ദ്ര, വിഷാദരോഗത്തിന് ചികിത്സയിലായിരുന്നെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. എം.ഇ.എ. റെസിഡന്‍ഷ്യല്‍ കോംപ്ലക്സില്‍ അമ്മയ്ക്കൊപ്പമായിരുന്നു ഇദ്ദേഹത്തിന്റെ താമസം. ഒന്നാം നിലയിലെ താമസക്കാരനായിരുന്ന ഇദ്ദേഹം നാലാമത്തെ നിലയിലെത്തി അവിടെനിന്ന് താഴേയ്ക്ക് ചാടുകയായിരുന്നു. ജിതേന്ദ്രയുടെ ഭാര്യയും മക്കളും ഡെഹ്റാഡൂണിലാണ് താമസിക്കുന്നതെന്നാണ് വിവരം.