ഐപിഎല്‍ 2025 സീസണിന് മുന്നോടിയായുള്ള മെഗാതാരലേലത്തില്‍ വമ്പന്‍ അഴിച്ചു പണിക്കൊരുങ്ങി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. കഴിഞ്ഞ സീസണിലെ വമ്പന്‍ തിരിച്ചുവരവിന്റെ ആത്മവിശ്വാസത്തില്‍ ഐപിഎല്ലില്‍ കന്നികിരീടമെന്ന വലിയ ലക്ഷ്യത്തിലേക്ക് കച്ച കെട്ടുകയാണ് കോലിപ്പട. ഇത്തവണ വ്യക്തമായ പ്ലാനോടു കൂടിയായിരിക്കും കോലിയും പിള്ളേരും ഇറങ്ങുക.
നാല്‍പ്പതുകാരനായ നിലവിലെ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസിനെ ആര്‍സിബി കൈയൊഴിഞ്ഞേക്കുമെന്നാണ് സൂചന. ഇതോടെ ആര്‍സിബിയ്ക്ക് പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ടിവരും. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലിനെ തിരിച്ചെത്തിക്കാന്‍ ടീം മാനേജ്മെന്റ് ശ്രമിച്ചേക്കുമെന്നും സൂചനയുണ്ട്. പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത ഗ്ലെന്‍ മാക്സ്വെല്ലിനെയും ആര്‍സിബി കൈവിടാനാണ് സാധ്യത.