പാകിസ്ഥാനില്‍ വിദേശ വനിത അഞ്ച് ദിവസത്തോളം ക്രൂര പീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ട്.28 വയസ് പ്രായമുള്ള ബെല്‍ജിയം സ്വദേശിയെ ഓഗസ്റ്റ് 14ന് കൈകളും കാലുകളും കെട്ടിയിട്ട നിലയില്‍ റോഡ് ഇസ്ലാമബാദില്‍ നിന്ന് കണ്ടെത്തിയതെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്.അഞ്ച് ദിവസം ലൈംഗിക പീഡനത്തിന് ഇരയായെന്നാണ് യുവതി പാക് പൊലീസിനോട് വിശദമാക്കിത്.
ഇസ്ലാമബാദില്‍ ആറ് മാസങ്ങള്‍ക്ക് മുന്‍പ് എത്തിയതെന്നാണ് യുവതിയുടെ അവകാശവാദം. ഇസ്ലാമബാദില്‍ ഒപ്പം താമസിച്ചിരുന്ന യുവാവാണ് പീഡിപ്പിച്ചതെന്നാണ് യുവതിയുടെ ആരോപണം.പിന്നിലേക്ക് കൈകളും കാലുകളും കെട്ടിയിട്ട നിലയിലാണ് യുവതിയെ കണ്ടെത്തിയത്. സംഭവം പ്രദേശവാസികള്‍ പൊലീസിനെ അറിയിച്ചതോടെ പൊലീസെത്തി ഇവരെ രക്ഷിക്കുകയായിരുന്നു. ഒന്നിലധികം പുരുഷന്മാര് ചേര്‍ന്ന് അഞ്ച് ദിവസം പീഡിപ്പിച്ചതായാണ് യുവതി വിശദമാക്കുന്നത്. യുവതിയുടെ മൊഴിയുടെ ആസ്ഥാനത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.