ന്യൂഡൽഹി: കെ-റെയിൽ പദ്ധതിയില്‍ വീണ്ടും നിര്‍ണായക നീക്കവുമായി കെ- റെയില്‍. അടിസ്ഥാന പദ്ധതിയില്‍ മാറ്റം വരുത്താതെ അലൈന്‍മെന്റിലും ഡിപിആറിലും മാറ്റം വരുത്താമെന്ന് കാട്ടി കേന്ദ്ര റെയിൽവേ ബോർഡിന് കത്തയച്ചു. അതിവേഗ പാത എങ്ങനെ വേണമെന്ന് വ്യക്തമാക്കി മെട്രോമാൻ ഇ ശ്രീധരനും, റെയിൽവേ മന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചിട്ടുണ്ട്.
അതിവേഗ തീവണ്ടികള്‍ക്കുള്ള പ്രത്യേക പാത എന്ന സിൽവർ ലൈനിൻ്റെ അടിസ്ഥാന തത്വത്തിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെങ്കിലും മറ്റു കാര്യങ്ങളിൽ ഭേദഗതികൾ ആകാമെന്നും ആണ് കെ- റെയിലിൻ്റെ പുതിയ നിലപാട്. റെയിൽവേയുടെ ഭൂമി ഒഴിവാക്കാനായി അലൈൻമെൻ്റിൽ മാറ്റം വരുത്താൻ തയ്യാറാണെന്ന് കെ- റെയിൽ കത്തിൽ ചൂണ്ടിക്കാണിക്കുന്നു.