പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബിജെപി മുൻ സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ ട്രാക്ടർ ഓടിച്ച സംഭവത്തിൽ
വാഹന ഉടമയ്ക്ക് പിഴയിട്ട് പാലക്കാട് ട്രാഫിക് എൻഫോഴ്സ്മെന്റ്. 5,000 രൂപയാണ് പിഴ ചുമത്തിയത്. സുരേന്ദ്രന് ട്രാക്ടർ ഓടിക്കാനുള്ള ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പിഴയിട്ടത്.
ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ ട്രാക്ടർറാലി സംഘടിപ്പിച്ചപ്പോഴാണ് സുരേന്ദ്രൻ ട്രാക്ടർ ഓടിച്ചത്. ഇതിനെതിരേ എസ്എഫ്ഐ എറണാകുളം ജില്ലാസെക്രട്ടറിയായിരുന്ന ഫസൽ മുഹമ്മദ് പാലക്കാട് എസ്പിയ്ക്ക് പരാതി നൽകിയിരുന്നു.