കോട്ടയം : കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസിലെ പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം ശിക്ഷ. 20 ലക്ഷം രൂപ പിഴയും ഒടുക്കണം. കോട്ടയം അഡീഷണല്‍ സെക്ഷന്‍സ് കോടതിയുടെയാണ് വിധി. വിവിധ വകുപ്പുകളിലായി 8 വർഷവും 3 മാസവും ശിക്ഷ ആദ്യം അനുഭവിക്കണം. അതിന് ശേഷമാണ് ഇരട്ട ജീവപര്യന്തം.
പ്രതിയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും ഇത് അപൂര്‍വ്വമായ കേസായി കണക്കാക്കണമെന്നും പ്രോസിക്യൂഷന് വാദിച്ചു. ഈ കേസിൽ താൻ നിരപരാധിയാണെന്നും തന്റെ ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബത്തെയും സംരക്ഷിക്കേണ്ടതുണ്ടെന്നും പ്രതി ജോര്‍ജ് കുര്യന് പറഞ്ഞു.
2022 മാർച്ച് 7 ന് സ്വത്ത് തർക്കത്തിന്റെ പേരിൽ സഹോദരനെയും അമ്മാവനെയും ജോർജ് കുര്യൻ വെടിവച്ചു കൊന്നു. സഹോദരൻ താമസിച്ചിരുന്ന വീട്ടിലാണ് സംഭവം ഉണ്ടായത്. രണ്ട് സഹോദരങ്ങൾ തമ്മിലുള്ള ചർച്ചകൾക്ക് അമ്മാവൻ മധ്യസ്ഥത വഹിക്കുകയായിരുന്നു.