മുംബൈ:ബോളിവുഡ് ലോകം ഏറെ ആഘോഷിച്ച പ്രണയ ജോഡികളായിരുന്ന കരീനകപൂറും ഷാഹിദ് കപൂറും.പ്രണയബന്ധം വേര്‍പ്പെടുത്താനുണ്ടായ കാരണം തുറന്ന് പറഞ്ഞ് കരീന കപൂര്‍. സാധാരണ ഒരു പ്രണയം തകര്‍ന്നാല്‍ ഉയര്‍ന്നു വരുന്ന ഗോസിപ്പുകള്‍ ഇവിടെയും വന്നുകൊണ്ടിരുന്നു. എന്നാല്‍ പ്രണയതകര്‍ച്ചയെ കുറിച്ച് പ്രതികരിക്കാനോ അതിന്റെ പിറകെ പോകാനോ ഇരുവരും തയ്യാറായിരുന്നില്ല. മാത്രവുമല്ല ഉണ്ടായിരുന്ന സ്നേഹം അവസാനിപ്പിച്ചതോടെ തമ്മില്‍ കൃത്യമായ അകലംസൂക്ഷിക്കുകയും സ്വന്തം ജീവിതത്തിലേക്കും കരിയറിലേക്കും തിരിയുകയും ചെയ്തു ഇരുവരും
ഇപ്പോളിതാ പ്രണയതകര്‍ച്ചയുടെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് കരീന കപൂര്‍. കഴിഞ്ഞ ദിവസം ഐഫ അവാര്‍ഡില്‍ വച്ച് ഇരുവരും കണ്ടുമുട്ടിയപ്പോളാണ് പ്രണയതകര്‍ച്ചയുടെ കാരണവും പുറംലോകം അറിയുന്നത്.
”എനിക്ക് തോന്നുന്നത് ഷാഹിദിന് ജോലിയില്‍ കൂടുതല്‍ സമയം ചെലവിടണം എന്നാണ്. അവന് ഏറ്റവും പ്രധാനം ജോലിയാണ്. ജോലിയുമായി അവന് പ്രണയത്തിലാണ്. അതിനാല്‍ ചിലപ്പോഴൊക്കെ ഞങ്ങള്‍ക്കിടയിലെ ഡയനാമിക്സ് വര്‍ക്കായില്ല” എന്നാണ് കരീന ഷാഹിദുമായുള്ള പ്രണയ തകര്‍ച്ചയെക്കുറിച്ച് പറഞ്ഞത്. ഐഫ അവര്ഡിനെത്തിയ ഇരുവരും അടുത്ത സുഹൃത്തുക്കളെപ്പോലെ തമാശ പറയുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍.