ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റില്‍ നടന്ന ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കിരീട നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ കൊനേരു ഹംപി. ഇന്‍ഡൊനീഷ്യയുടെ ഐറിന് ഖരിഷ്മ സുകന്ദറിനെ 11-ാം റൗണ്ടില്‍ പരാജയപ്പെടുത്തിയാണ് 8.5 പോയന്റോടെ ഹംപിയുടെ കിരീടനേട്ടം. ഹംപിയുടെ രണ്ടാം ലോക റാപ്പിഡ് ചെസ് കിരീടമാണിത്. ചൈനയുടെ യു വെന്യുന് ശേഷം രണ്ടു തവണ ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പ് നേടുന്ന താരമെന്ന നേട്ടവവും ഹംപിക്ക് സ്വന്തം.