പോളിങ് ബൂത്തുകളിലെ വോട്ടർമാരുടെ നീണ്ടനിരയില്‍ പ്രതീക്ഷവെച്ച് എൽഡിഎഫ്, യുഡിഫ്, എൻഡിഎ മുന്നണികള്‍. നാലുമണിക്കൂര്‍ പിന്നിടുമ്പോള്‍ വയനാട് ആകെ പോളിങ് – 27.03 ശതമാനവും ചേലക്കരയില്‍ 28.58 ശതമാനവുമായിരിക്കുകയാണ്.
മാനന്തവാടി 19.90, സുൽത്താൻ ബത്തേരി 19.49, കൽപ്പറ്റ-21.13, തിരുവമ്പാടി-21.73, ഏറനാട് 22.08, നിലമ്പൂർ- 20.12, വണ്ടൂർ- 2.06 എന്നതാണ് വയനാട്ടിലെ പോളിങ് നിരക്ക്. ചേലക്കരയില്‍ 29 ശതമാനവും ദേശമംഗലത്ത് 28, മുള്ളൂര്‍ക്കരല്‍, 30 ശതമാനവും കൊണ്ടാഴി 28, പാഞ്ഞാള്‍ 30, വരവൂര്‍25, പഴയന്നൂര്‍ 27 തിരുവില്ലാന്‍മല 32, വള്ളത്തോള്‍നഗര്‍ 30 ശതമാനവും പോളിങ് രേഖപ്പെടുത്തി.
ആദ്യമായി ജനവിധി തേടുന്ന മത്സരമായതിനാൽ പ്രിയങ്ക ഗാന്ധി മണ്ഡലത്തിലെ വിവിധ ബൂത്തുകൾ സന്ദർശിക്കുന്നുണ്ട്. ഉച്ചയോടെ കരിപ്പൂർ വിമാനത്താവളത്തിൽനിന്നു പ്രിയങ്ക ഡൽഹിയിലേക്കു മടങ്ങും. പ്രമുഖരും വോട്ടിങിന് എത്തുന്നുണ്ട്. ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും ശ്രമിക്കണമെന്ന് സംവിധായകൻ ലാൽ ജോസ് പറഞ്ഞു. നടന് അബു സലിമും കല്‍പ്പറ്റ ജി എല്‍പി സ്കൂളില്‍നിന്ന് വോട്ട് രേഖപ്പെടുത്തി.