കൊച്ചി: മഹീന്ദ്രാ ഗ്രൂപ്പിന്റെ ഭാഗമായ ഇന്ത്യയിലെ പ്രമുഖ നോണ്‍ ബാങ്കിങ് ധനകാര്യ സ്ഥാപനമായ മഹീന്ദ്ര ഫിനാന്‍സ് ഓണത്തോടനുബന്ധിച്ച് കേരളത്തിന് പ്രത്യേക ഫിനാന്‍സിങ് സ്കീമുകളും ഓഫറുകളും പ്രഖ്യാപിച്ചു. പുതിയതും ഉപയോഗിച്ചതുമായ വാണിജ്യ, പാസഞ്ചര്‍ വാഹനങ്ങള്‍ക്കായാണ് ഓണക്കാല ഫിനാന്‍സിങ് സ്കീം ഓഫറുകള്‍.
ഉപഭോക്താക്കള്‍ക്ക് വളരെ നേട്ടങ്ങളുണ്ടാക്കുന്ന പ്രോസസിങ് ഫീസ് ഇളവ്, 100 ശതമാനം ഓണ്‍ റോഡ് ഫണ്ടിങ്, ഇന്‍ഷുറന്‍സ് ഫണ്ടിങ് തുടങ്ങിയവയും ആകര്‍ഷകമായ പലിശ ഇളവുകളും ഉള്പ്പടെയുളളതാണ് ഓണം ഓഫര്‍. കൂടാതെ ഫ്ളെക്സി റീപെയ്മെന്റ് അവസരവും ഉണ്ട്. സ്പോട്ട് അപ്രൂവല്‍, അനായാസ നടപടികളോടെ നീണ്ട കാലാവധിയില്‍ വായ്പാ, മിനിമം ഡോക്യുമെന്റേഷന് തുടങ്ങിയവയിലൂടെ എളുപ്പത്തില്‍ വായ്പ ലഭ്യമാക്കും. ഈ മാസം 17വരെയാണ് സ്പെഷ്യൽ സ്കീം ലഭ്യമായിട്ടുള്ളത്.