കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന്റെ ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്റെ കുടുംബം. മനാഫ് മാധ്യമങ്ങളില്‍ പറഞ്ഞ കാര്യങ്ങള്‍ കുടുംബത്തിന് നേരെ സൈബര്‍ ആക്രമണമായി മാറുന്നുവെന്ന് അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന് മാധ്യമങ്ങളോട് പറഞ്ഞു. കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി പറഞ്ഞു.
അര്‍ജുന്റെ പേരില്‍ ഫണ്ട് പിരിവ് നടക്കുന്നുണ്ടെന്നും അത്തരത്തില്‍ ഫണ്ട് പിരിവ് വേണ്ടെന്നും കുടുംബം പറഞ്ഞു. കുടുംബത്തിന്റെ ദാരിദ്ര്യവും വൈകാരികതയും മുതലെടുത്താണ് മനാഫ് പ്രവര്‍ത്തിക്കുന്നത്. അര്‍ജുനെ കുറിച്ച് കാര്യങ്ങള്‍ പറയുന്നതിനായി മനാഫ് യൂട്യൂബ് ചാനല്‍ തുടങ്ങി അതില്‍ വീഡിയോകള്‍ ഇടുന്നുവെന്നും കുടുംബം ആരോപിച്ചു.
അതേസമയം, അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിന് ഒപ്പം നിന്ന എല്ലാവര്ക്കും നന്ദിയുണ്ടെന്നും കുടുംബം പറഞ്ഞു. തെരച്ചിലിന്റെ ഓരോ ഘട്ടത്തിലും വലിയ പിന്തുണയാണ് ലഭിച്ചതെന്നും എല്ലാവര്ക്കും നന്ദിയുണ്ടെന്നുമായിരുന്നു കുടുംബത്തിന്റെ വാക്കുകള്‍.
അര്‍ജുന്റെ അച്ഛന് പ്രേമന്, അമ്മ ഷീല, സഹോദരി അഞ്ജു, അഭിരാമി, സഹോദരന് എന്നിവരും ജിതിനൊപ്പം ഉണ്ടായിരുന്നു. ഇങ്ങനെയൊരു കൂടിക്കാഴ്ച അര്‍ജുനെ കാണാതായ സംഭവം നടന്ന അന്ന് മുതല്‍ മാധ്യമങ്ങളും ജനപ്രതിനിധികളും മറ്റെല്ലാവരും കൂടെ നിന്നുവെന്നും ജിതിന് പറഞ്ഞു.