ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ തിയേറ്ററിൽ വൻ വിജയക്കുതിപ്പ് തുടരുകയാണ്. ബോളിവുഡിലും വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്.ആദ്യം ഹിന്ദിയില്‍ 50ല്‍ താഴെ സ്ക്രീനുകളിലെത്തിയ സിനിമ ഇപ്പോള്‍ 350 ന് മുകളില്‍ സ്ക്രീനുകളിലാണ് ഉത്തരേന്ത്യയില്‍ പ്രദർശനം തുടരുന്നത്. പ്രതീക്ഷയ്ക്കപ്പുറമുള്ള വിജയമായി മാറിയിരിക്കുകയാണ് മാര്‍ക്കോ. എ സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. സിംഗപ്പൂരില്‍ ആര് 21(Restricted 21) സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത് എന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഇരുപത്തിയൊന്ന് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് സിംഗപ്പൂരില്‍ മാർക്കോ കാണാനാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍.R21 റേറ്റിംഗ് നേടുന്ന ആദ്യത്തെ ഇന്ത്യൻ ആക്ഷൻ ചിത്രമാണ് മാർക്കോ, മൊത്തത്തിൽ അങ്ങനെ ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ സിനിമയല്ല ഇത്.മണിരത്നത്തിൻ്റെ ബോംബെ, രാജ്കുമാർ റാവുവിൻ്റെ ബദായ് ദോ, അനിൽ കപൂറിൻ്റെ ഏക് ലഡ്കി കോ ദേഖാ തോ ഐസ ലഗാ, ആയുഷ്മാൻ ഖുറാനയുടെ ശുഭ് മംഗൾ സിയാദ സാവധാൻ എന്നിവയ്ക്കും റേറ്റിംഗ് ലഭിച്ചു.മാർക്കോ വിദേശത്ത് നിന്ന് മാത്രം 21 കോടി രൂപയിലേറെ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ് മാര്‍ക്കോ ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാർക്കോയുടെ നിര്‍മാണം ഉണ്ണി മുകുന്ദൻ ഫിലിംസും ക്യൂബ്സ് എന്റർടൈൻമെന്റ്സുമാണ്.