വരുൺ ധവാൻ ചിത്രം ബേബി ബേബി ജോണിനെ കൈവിട്ട് ഹിന്ദി പ്രേക്ഷകരും. തിയേറ്ററുകളിൽ മോശം പ്രകടനം കാഴ്ചവെക്കുന്ന ചിത്രം ബോക്സ് ഓഫീസ് കളക്ഷനിൽ പിന്നോട്ട് പോകുന്ന സാഹചര്യമാണ് നിലവിൽ. അറ്റ്ലീ സംവിധാനം ചെയ്ത് വിജയ് നായകനായി എത്തിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ‘തെരി’യുടെ റീമേക്ക് ആണ് ബേബി ജോണ്‍. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക.
ഈ സാഹചര്യത്തിൽ വടക്കേ ഇന്ത്യയിലെ പല തിയേറ്ററുകളിലും ബേബി ജോണിന് പകരം ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടെ ഹിന്ദി പതിപ്പ് പ്രദർശിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. മുംബൈ, ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലെ പ്രധാന തിയേറ്ററുകളിൽ ബേബി ജോണിന്റെ ഷോകളുടെ എണ്ണം കുറച്ച് മാര്‍ക്കോയുടെ എണ്ണം വര്‍ധിപ്പിച്ചു. കൂടുതല്‍ സീറ്റുകളുള്ള തിയേറ്റര്‍ മാര്‍ക്കോയ്ക്ക് വിട്ടു നല്കി എന്ന് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്തു.