ന്യൂഡൽഹി: കെപിസിസിയിൽ പുനഃസംഘടനയെന്ന വാർത്തയിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പുനഃസംഘടന ഉണ്ടെന്ന് ആരും എവിടെയും പറഞ്ഞിട്ടില്ലെന്ന് അധ്യക്ഷമാറ്റം മാധ്യമ വാർത്ത മാത്രമാണെന്നും കെ സുധാകരൻ പറഞ്ഞു.
മാധ്യമങ്ങൾക്ക് എവിടെ നിന്നാണ് ഇത്തരം വാർത്തകൾ ലഭിക്കുന്നതെന്നും തോന്നിയ പോലെ വാർത്ത കൊടുത്തിട്ട് തന്നോട് ചോദിക്കുന്നോ എന്നും കെ സുധാകരൻ പറഞ്ഞു. അതേസമയം അദ്ധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നുവെന്ന റിപ്പോർട്ട് തള്ളി ആന്റോ ആന്റണി എംപിയും രംഗത്തെത്തി.