ന്യൂഡല്‍ഹി: ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ പണം ഉപയോഗിച്ച് കെജ്രിവാള് കോടികളുടെ വീട് വെച്ചു എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്ക് വീട് വെച്ചു നല്‍കുകയാണ് ചെയ്യുന്നതെന്ന് നരേന്ദ്രമോദി പറഞ്ഞു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന റാലിയിലാണ് മോദി കെജ് രിവാളിനെതിരെ രൂക്ഷ വിമര്‍ശനം നടത്തുന്നത്. അണ്ണാഹസാരയെ മുഖമാക്കിയാണ് ആം ആദ്മി അധികാരത്തില്‍ വന്നതെന്നും ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് മുന്നില്‍ ഈ പാര്‍ട്ടി വൻ തോല്വിയായെന്നും മോദി കുറ്റപ്പെടുത്തി. വോട്ടര്‍മാരോട് ഇവരുടെ പിടിയില്‍ നിന്ന് സ്വതന്ത്രരാവാനും അദ്ദേഹം ആഹ്വാനം ചെയ്തു.കൂടാതെ അവര്‍ മോഷ്ടിക്കുകയും പിന്നീട് പ്രതിരോധിക്കുകയും ചെയ്യും- മോദി കൂട്ടിച്ചേർത്തു.
നിരവധി പാര്‍പ്പിട സമുച്ചയങ്ങള്‍ താന്‍ ഉദ്ഘാടനം ചെയ്തിട്ടുണ്ടെന്നും എന്നാൽ ഇവിടെത്തെ സര്‍ക്കാര്‍ അഴിമതി കേസുകളിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഒരിക്കലും സ്വന്തമായൊരു വീടും മോദി വെച്ചിട്ടില്ലെന്ന് ഈ രാജ്യത്തെ ജനങ്ങള്‍ക്ക് അറിയാം. എന്നാല്‍ നാലുകോടി പൗരര്‍ക്ക് ഈ 10 വര്‍ഷ കാലവധിക്കുള്ളില്‍ വീട് നല്കി. എനിക്കും മണിമാളിക പണിയാം. പക്ഷേ എന്റെ പൗരര്‍ക്ക് വീട് നല്‍കുക എന്നതാണ് എന്റെ സ്വപ്നം- മോദി പറഞ്ഞു.’കെജ്രിവാള് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി പണിയാന്‍ കോടികളാണ് ചെലവഴിച്ചത്. പിഎം ആവാസ് യോജനയിലൂടെ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് 30,000ത്തിലധികം വീടുകള്‍ പണിതുനല്കി’ മോദി കൂട്ടിച്ചേർത്തു. ഡല്‍ഹിയിലെ വിദ്യാഭ്യാസരംഗത്തേയും ആംആദ്മി മോശമാക്കിയെന്നും മോദി ആരോപിച്ചു.
എല്ലാവര്ക്കും സ്വന്തം മക്കള്‍ നല്ല സ്ഥാപനങ്ങളില്‍ പഠിക്കണമെന്ന് ആഗ്രഹമുണ്ടാകും. ബി.ജെ.പി ഇക്കാര്യത്തിന് ഊന്നല്‍ നല്കുന്നു. മധ്യവര്‍ഗ കുടുംബത്തിന് മക്കളെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്തുകൊണ്ട് ദരിദ്ര, മധ്യവര്‍ഗ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഡോക്ടറും എന്‍ജിനീയറും ആയിക്കൂടാ? പ്രധാനമന്ത്രി ചോദിക്കുന്നു. ആം ആദ്മി സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്ത് വേണ്ട ഇടപെടല്‍ നടത്തുന്നില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.ജനങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്കാന് ആയുഷ്മാന്‍ യോജനയിലൂടെ പദ്ധതിയിലൂടെ ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ആം ആദ്മി പാര്‍ട്ടിയിലെ ആളുകളാണ് ഡല്‍ഹിയുടെ വില്ലന്മാര്. അവര്‍ ഇതിനൊന്നും സമ്മതിക്കുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി.