ആരാധകരെ ആവേശത്തിലാക്കി അടുത്ത മോഹൻലാൽ സിനിമയുടെ പ്രഖ്യാപനം. ‘ആവേശം’, ‘രോമാഞ്ചം’ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ജിതു മാധവനൊപ്പമാണ് മോഹൻലാലിൻറെ പുതിയ പ്രൊജക്റ്റ്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ഗോകുലം ഗോപാലൻ നിർമിക്കും.
ബംഗളൂരു പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും. 40 ദിവസത്തെ ചിത്രീകരണം പദ്ധതിയിട്ടിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം സുഷിൻ ശ്യാം നിർവഹിക്കും. മാർച്ചിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാേയക്കും.
മോഹൻലാലിൻറെ തുടരെ തുടരെയുള്ള പരാജയ ചിത്രങ്ങളിൽ ആരാധകർ കടുത്ത നിരാശയിലായിരുന്നു. എന്നാൽ ഇനി വരുന്ന മോഹൻലാൽ പ്രൊജെക്ടുകൾ എല്ലാം പ്രതീക്ഷ തരുന്നവയാണ്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഫാമിലി ഡ്രാമ ചിത്രമായ ‘തുടരും’, മഹേഷ് നാരായൺ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രവും ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രങ്ങളാണ്.