അനുഷ എൻ.എസ്
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടു പുറത്തുവിട്ടതോടെ മലയാള സിനിമാ ലോകം കടുത്ത പ്രതിരോധത്തിലാണ്. സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ അധ്യക്ഷ സ്ഥാനത്തുനിന്നും നടന് മോഹന്‍ലാല്‍ രാജിവെക്കുകയും ഭരണസമിതി പിരിച്ചുവിടുകയും ചെയ്തതോടെ സിനിമാരംഗം ആടിയുലയുകയാണ്.
കടുത്ത പ്രതിസന്ധിയിലേക്കാണ് ഇതോടെ സിനിമാ ലോകം അകപ്പെട്ടിരിക്കുന്നത്. അമ്മയുടെ ജനറല്‍ സെക്രട്ടറിയായ സിദ്ദിഖും സെക്രട്ടറിയായിരുന്ന ബാബു രാജും ലൈംഗിക ആരോപണത്തില്‍ അകപ്പെട്ടതോടെ നടന്മാരുടെ സംഘടനയായ അമ്മ കടുത്ത പ്രതിരോധത്തിലായിരുന്നു. ആര് ചുമതല ഏറ്റെടുത്താലും അവര്‍ ആരോപണത്തിന്റെ കൊടുങ്കാറ്റില്‍ തകരകുമെന്ന അവസ്ഥയിലായതോടെയാണ് അമ്മ ഭാരവാഹികളെല്ലാം കൂട്ടരാജിക്ക് തയ്യാറായത്.മറുപടി പറയാന്‍പോലും കെല്‍പ്പില്ലാത്ത നടുക്കടലിലാണ് അമ്മയെന്ന സംഘടന അകപ്പെട്ടിരിക്കുന്നത്.

ലൈംഗികാരോപണങ്ങളും വിവാദങ്ങളും ഭിന്നതയുമൊക്കെയായി മലയാള സിനിമ ആകപ്പാടെ അങ്കലപ്പിലാണ്. എന്ത് പ്രതിസന്ധി ഘട്ടം ഉണ്ടായാലും എന്തൊക്കെ സംഭവിച്ചാലും എപ്പോഴും തന്റേതാകുന്നൊരു നിലപാട് സ്വീകരിക്കുകയും ആകാശം ഇടിഞ്ഞു വീണാലും അതില്‍ തന്നെ ഉറച്ച് നില്‍ക്കുകയും ചെയ്യുന്നൊരു വ്യക്തിയാണ് പ്ൃത്ഥ്വിരാജ് സുകുമാരന്‍. ചലച്ചിത്രലോകത്ത് ഇന്നുണ്ടായിരിക്കുന്ന ഈ ഒരു വിഷയത്തിന്റെ എല്ലാം തുടക്കം നടിയെ ആക്രമിച്ച സംഭവത്തില്‍ നിന്നാണ്. അന്ന് പലരും ഇരയ്ക്കൊപ്പമെന്നൊക്കെ പ്രഖ്യാപിക്കുകയും പിന്നീട് സ്വന്തം നിലനില്പ് നോക്കികൊണ്ട് മൊഴിമാറ്റം നടത്തുകയുമൊക്കെ ചെയ്തിരുന്നു.
എന്നാല്‍ ഇത്രയും നീചമായൊരു സംഭവം നേരിടേണ്ടി വന്നത് തന്റെ സഹപ്രവര്ത്തകയ്ക്കാണെന്നും ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നടിക്കൊപ്പം തന്നെയെന്ന് പറഞ്ഞ്കൊണ്ട് ഇന്ന് ഈ നിമിഷം വരെയും ആ വാക്ക് പാലിക്കുകയും ചെയ്യുന്ന വ്യക്തിയാണ് പ്രിത്വിരാജ്. അതിജീവിതയ്ക്കൊപ്പം നിന്നു എന്ന പേരില്‍ പ്രിത്വിരാജ് നേരിടേണ്ടി വന്നത് അത്ര ചെറിയ പ്രതിസന്ധികള്‍ ഒന്നുമായിരുന്നില്ല. ഇങ്ങേയറ്റം അമ്മ യില്‍ നിന്ന് വിലക്കപ്പെടുക വരെ ചെയ്തു.എന്നാല്‍ താന്‍ നേരിടാന്‍ പോകുന്ന പവര്‍ഗ്രൂപ്പ് എത്രത്തോളം ശക്തരാണെന്നറിഞ്ഞിട്ടുപോലും സധൈര്യം ഒറ്റയ്ക്ക് പോരാടിയ പോരാടിക്കൊണ്ടിരിക്കുന്ന നടനാണ് അദ്ദേഹം.

ഇപ്പോള്‍ ഹേമകമ്മിറ്റി പുറത്ത് വന്നതിന് പിന്നാലെ അമ്മയിലെ പല പ്രമുഖരുടെയുംമുഖംമൂടിഅഴിഞ്ഞുവീണ്കൊണ്ടിരിക്കുകയാണ്.മുകേഷ്,സിദ്ധിഖ്,ഇടവേളബാബു, സുരാജ് വെഞ്ഞാറമൂഡ് ,ജയസൂര്യ,ബാബുരാജ്,തുടങ്ങി നിരവധി താരങ്ങൾക്കെതിരെയാണ്നിലവില് മീ റ്റൂ അടക്കമുള്ള ലൈംഗിക ചൂഷണ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ വിഷയത്തില്‍ പലരും ഒരു ഒഴുക്കന്‍ നിലപാട് സ്വീകരിച്ച് സുരക്ഷിത സ്ഥാനത്തേക്ക് നിലയുറപ്പിച്ചപ്പോഴും തന്റെ നിലപാട് പ്രിത്വിരാജ് തുറന്ന് പറഞ്ഞു. കുറ്റം ചെയ്തവര്‍ ആരായാലും മുഖം നോക്കാതെ നടപടി എടുക്കണമെന്നും താരസംഘടനയ്ക്ക് ധാരാളം പിഴവുകള്‍ സംഭവിച്ചു എന്നും അദ്ദേഹം തുറന്ന
ടിച്ചു.
ചലച്ചിത്ര മേഖലയില്‍ പവര്‍ ഗ്രൂപ്പുണ്ട് പവര്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍വ്വതി തിരുവോത്തിനെക്കാള് മുന്‍പേ ബലിയാടായ വ്യക്തിയാണ് ഞാന്‍ ,ശക്തമായ ഇടപെടലുകള്‍ ‘അമ്മ’യുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. പദവികളില്‍ ഇരിക്കുന്നവര്‍ക്കെതിരെ ആരോപണങ്ങളുണ്ടായാല്‍ അവര്‍ ആ സ്ഥാനങ്ങളില്‍നിന്നു മാറി നില്‍ക്കണം. അത്തരം സ്ഥാനങ്ങളില്‍ തുടര്‍ന്നുകൊണ്ട് അന്വേഷണത്തെ നേരിടാന്‍ പാടില്ല, ആരെയും പേരെടുത്ത് പറയുന്നില്ല.’

പവര്‍ ഗ്രൂപ്പ് ഇല്ല എന്നു പറയാന്‍ കഴിയില്ല. ഞാന്‍ അത്തരമൊരു ഗ്രൂപ്പിലില്ല. അതിലില്ല എന്നു സ്ഥാപിക്കുന്നതോടെ എന്റെ ഉത്തരവാദിത്തം തീരുന്നില്ല. അങ്ങനെയൊരു പവര്‍ ഗ്രൂപ്പ് മൂലം ബാധിക്കപ്പെട്ടവരുണ്ടെങ്കില്‍ അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കണം. അത്തരം പവര്‍ ഗ്രൂപ്പുകള്‍ ഉണ്ടെങ്കില്‍ അത് ഇല്ലാതാക്കണം. ശക്തമായ ഇത്തരം തുറന്ന് പറച്ചിലിലൂടെ ഏറെക്കാലം മലയാള സിനിമ പ്രിത്വിരാജിനെതിരെ ധാരാളം ഒളിയമ്പുകള്‍ പ്രയോഗിച്ചിരുന്നു.
ഇപ്പോള്‍ കേന്ദ്ര ആകര്‍ഷണമായി ചര്‍ച്ചചെയ്യുന്ന പവര്‍ഗ്രൂപ്പ് വിലക്കേര്‍പ്പെടുത്തിയ സംവിധായകനായിരുന്നു വിനയന് .തങ്ങളുടെ ഇങ്കിതത്തിന് അനുസരിക്കാത്തവര്‍ക്ക് വിലക്കേര്‍പ്പെടുത്തി അവര്‍ക്ക് േെതാഴില് നിഷേധം ഏര്‍പ്പെടുത്തുക എന്നതാണല്ലോ പവര്‍ ഗ്രൂപ്പിന്റെ അപ്രഖ്യാപിത അജണ്ട.
അതിന്റെ ഭാഗമായി വിനയന്റെ സിനിമയില്‍ ഒന്നും താരങ്ങള്‍ അഭിനയിക്കരുതെന്നും AMMA വിലക്കി എന്നാല്‍ പ്രിത്വിരാജ് അതിന് ചെവികൊടുത്തത്പോലും ഇല്ല എന്ന് മാത്രമല്ല സത്യം,അത്ഭുതദ്വീപ് എന്ന വിനയന് ചിത്രങ്ങളില്‍ പ്രധാനവേഷവും ചെയ്തു.അതോടെ ‘അമ്മ’ അദ്ദേഹത്തിനും വിലക്ക് ഏര്‍പ്പെടുത്തി.

ആ പ്രതിസന്ധി ഘട്ടത്തില്‍ മനസുകൊണ്ട് പൃഥ്വിക്കൊപ്പം നിന്നവര്‍ പോലും പരസ്യമായി അദ്ദേഹത്തിന് എതിരായ നിലപാട് എടുത്തു. എല്ലാവരും കൈവിട്ടിട്ടും തനിച്ചു നിന്ന് പോരാടിയ തുടക്കക്കാരനായ ആ യുവാവിന്റെ പോരാട്ട വീര്യം അന്ന് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. ഇപ്പോള്‍ ഹേമകമ്മിറ്റിയിലൂടെ പുറത്ത് വന്ന എല്ലാകാര്യങ്ങളും വര്‍ഷങ്ങള്‍ക്ക് മുന്നേതന്നെ മനസിലാക്കുകയും അത് ലോകത്തോട് വിളിച്ച്പറയുകയും ചെയ്ത നടനായിരുന്ന തിലകന് ,കാലക്രമേണ പവര്‍ഗ്രൂപ്പിന്റെ അജണ്ടയില്‍ തിലകന് ഏറെ ക്രൂശിക്കപ്പെട്ടു എങ്കിലും അദ്ദേഹം ധൈര്യത്തോടെ പോരാടി.
ജീവിതതില് നേരിന്റെ പക്ഷത്ത് മാത്രമേ നില്ക്കൂ എന്ന ഒരാളുടെ വാശിയില്‍ നിന്നുണ്ടായ ഒറ്റയാള്‍ പോരാട്ടം. തിലകന്റെ കൂടെ അഭിനയിക്കരുത് എന്ന് അന്ത്യശാസനം പുറപ്പെടുവിപ്പിച്ചരുടെ മേല്‍ അദ്ദേഹം നല്കിയ പ്രഹരമായിരുന്നു 2011 ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ റുപ്പി.ഒരു നടന് ഏതൊക്കെ സംവിധായകരുടെ സിനിമകളില്‍ അഭിനയിക്കണമെന്നും ഏതൊക്കെ നടന്മാര്ക്കൊപ്പം അഭിനയിക്കണമെന്നും തീരുമാനിക്കേണ്ടത് സംഘടനയല്ല എന്നതായിരുന്നു പൃഥ്വിയുടെ നിലപാട്.
ഒന്നിന്റെയും പക്ഷം പിടിക്കുകയായിരുന്നില്ല പ്രിത്വിരാജ് ചെയ്തിരുന്നത്.എന്ത് സംഭവിച്ചാലും സത്യത്തിനൊപ്പം നില്ക്കുകമാത്രമാണ്ചെയ്തത്.ചവിട്ടിതാഴ്ത്താന്ശ്രമിച്ചപ്പോഴും,വിലക്കപ്പെട്ടവനായപ്പോഴും ലൂസിഫറിലൂടെയും ആടുജീവിതത്തിലൂടെയും വെട്ടിത്തിളങ്ങുകയായിരുന്നു പ്രിത്വി,ഊതിക്കാച്ചിയ പൊന്നുപോലെ….
ReplyForwardAdd reaction |