ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിന്റെ ഡിവൈ ചന്ദ്രചൂഢിന്റെ വസതിയിലെ ഗണപതി പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്സിങ്. ചീഫ് ജസ്റ്റിസിന്റെ വസതിയിലെ ഗണപതി പൂജയില്‍ മോദി പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢും ഭാര്യ കല്പന ദാസും മോദിയെ സ്വാഗതം ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം.
‘എക്സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിലുള്ള അധികാര വിഭജനത്തില്‍ ചീഫ് ജസ്റ്റിസ് വിട്ടുവീഴ്ച ചെയ്തു. ചീഫ് ജസ്റ്റിസിന്റെ സ്വതന്ത്രാധികാരത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു’, ജെയ്സിങ് ട്വിറ്ററില്‍ കുറിച്ചു. വിഷയത്തില്‍ സുപ്രീംകോടതി ബാര്‍ അസോസിയേഷന് അപലപിക്കണമെന്നും ജെയ്സിങ് പറഞ്ഞു.എക്സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിലുള്ള അധികാര വിഭജനത്തില്‍ ചീഫ് ജസ്റ്റിസ് വിട്ടുവീഴ്ച ചെയ്തു. ചീഫ് ജസ്റ്റിസിന്റെ സ്വതന്ത്രാധികാരത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ജെയ്സിങ് കൂട്ടിച്ചേര്‍ത്തു.