ആലപ്പുഴ: നെഹ്റു ട്രോഫി വളളംകളിയില്‍ ജലരാജാക്കന്മാരായി കാരിച്ചാല്‍ ചുണ്ടന്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഫോട്ടോ ഫിനിഷിലാണ് ഫൈനല്‍ മത്സരം അവസാനിച്ചത്. 19 ചുണ്ടന് വള്ളങ്ങള്‍ അടക്കം 72 കളിവള്ളങ്ങള്‍ മാറ്റുരച്ച മത്സരത്തില്‍ നിരണം ചുണ്ടന്, വീയപുരം ചൂണ്ടന്, നടുഭാഗം ചുണ്ടന്, കാരിച്ചാല്‍ ചുണ്ടന് എന്നിവരാണ് ഫൈനലില്‍ പോരാടിയത്.അഞ്ചാം തവണയും ട്രോഫി നേടി പിബിസി ചരിത്രം കുറിച്ചു.