കോഴിക്കോട് : നിപ്പ വൈറസ്ബാധയുണ്ടെന്ന സംശയത്തോടെ കുറ്റിപ്പുറം സ്വദേശിനിയായ നാല്പതുകാരിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ അവിടെ നിന്നും ഇന്നലെ വൈകിട്ടോടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ഗുരുതരാവസ്ഥയിലായതിനാല്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.